ചേർപ്പ്: കർഷകർക്കു വിതരണം ചെയ്യാൻ പുഞ്ച സെപഷൽ ഒാഫീസർ നൽകിയ തുക വ്യാജ ഒപ്പിട്ടു തട്ടിയെന്ന പരാതിയിൽ ചേർപ്പ് ജൂബിലി തേവർ പാടശേഖര കമ്മിറ്റിയുടെ പേരിൽ കേസെടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടു.
പ്രളയകാലത്ത് മത്സ്യ വകുപ്പ് മുഖേന നൽകിയ ആനുകൂല്യങ്ങൾ കർഷകർക്കു നൽകാതെ വകമാറ്റി ചെലവഴിച്ചുവെന്ന പരാതിയെ കുറിച്ചും അന്വേഷിക്കണം.
ജൂബിലി തേവർ പടവ് കർഷക സംരക്ഷണ സമിതി കൺവീനർ ഇ.എം. മദനൻ നൽകിയ പരാതിയിലാണ് ഉത്തരവ്. വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയതിനും പടവുകമ്മിറ്റിക്കെതിരെ മുന്പ് പോലീസ് കേസ് എടുത്തിരുന്നതായി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
ചേർപ്പ് ജൂബിലി തേവർ പാടശേഖര കമ്മിറ്റിയുടെ പേരിൽ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്
12:56 AM Feb 09, 2023 | Deepika.com