തൃശൂർ: വികലാംഗ അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ 45-ാം വാർഷിക സമ്മേളനവും കുടുംബസംഗമവും 11 നു രാവിലെ ഒന്പതിന് പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. ടി.എൻ. പ്രതാപൻ എംപി, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ആർ. രമേശൻ, ജനറൽ സെക്രട്ടറി ടി.ആർ. ബാലസുബ്രഹ്മണ്യൻ, എ.ജി. മാധവൻ, വി.ജി. സുഗതൻ, വി.കെ. റഫീക്ക് എന്നിവർ പങ്കെടുത്തു.
വികലാംഗ അസോ. വാർഷിക സമ്മേളനവും കുടുംബസംഗമവും 11ന്
12:51 AM Feb 09, 2023 | Deepika.com