പുതുക്കാട്: പാലപ്പിള്ളിയിൽ നിന്നും മെഡിക്കൽ കോളജിലേക്കും ചാലക്കുടിയിലേക്കുമുള്ള കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. മെഡിക്കൽ കോളജ്, ചാലക്കുടി, ചിമ്മിനിഡാം, എറണാകുളം ഭാഗത്തേയ്ക്കു പെർമിറ്റ് ഉണ്ടായിട്ടും ഇതുവഴി സർവീസ് ഇല്ലാത്തത് യാത്രാക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്.
ചിമ്മിനി ഡാം മുതൽ പാലപ്പിള്ളിവരേയും ചൊക്കന, കുണ്ടായി, കാരികുളം, ആനപ്പാന്തം എന്നിവിടങ്ങളിലെ ആദിവാസി കോളനിയിലെ ജനങ്ങളും വേലൂപ്പാടം, വരന്തരപ്പിള്ളി മറ്റു സമീപപ്രദേശം മുതൽ ആന്പല്ലൂർ വരെയുള്ള ജനങ്ങളുമാണു യാത്രാദുരിതത്തിലായത്. ചികിത്സ ആവശ്യങ്ങൾക്കായി മെഡിക്കൽ കോളജിലേയ്ക്കു പോകുവാൻ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ വഴിയിൽ കെഎസ്ആർടിസി സർവീസ് നടത്തി ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതിവരുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്കു മനുഷ്യാവകാശ പ്രവർത്തകൻ സുരേഷ് ചെമ്മനാടൻ പരാതി നൽകി.
പാലപ്പിള്ളിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു
12:51 AM Feb 09, 2023 | Deepika.com