അങ്ങാടിപ്പുറം: ചികിത്സാരംഗത്ത് ഡോക്ടർമാരുടെയും രോഗികളുടെയും ഇടയിൽ ആശയവിനിമയം നടത്തുകയും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്ന നഴ്സുമാരുടെ സ്ഥാനം വളരെ വലുതാണെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റും എംഇഎസ് അക്കാഡമി ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടറുമായ പ്രഫ. ഡോ. പി.എ ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു.
പെരിന്തൽമണ്ണ എംഇഎസ് നഴ്സിംഗ് കോളജിൽ നടന്ന ലാബ് ലൈറ്റിംഗ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഴ്സുമാർ കൂടുതൽ പ്രതിബദ്ധതയും ഉത്തരവാദിത്വവും കാണിച്ചാൽ ആശുപത്രികൾക്കെതിരെ ഉണ്ടാകുന്ന ആക്ഷേപങ്ങൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു. എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റും പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കണ്‍വീനറുമായ എം.എം അഷ്റഫ് അധ്യക്ഷതവഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. വി. നിർമല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജോയിന്റ് കണ്‍വീനർ ഡോ. എം.പി കുഞ്ഞഹമ്മദ്, ചീഫ് നഴ്സിംഗ് ഓഫീസർ അഗസ്റ്റിൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം. നജീബ്, ക്ലാസ് കോ-ഓർഡിനേറ്റർ പി.എം ദീപ്തി തുടങ്ങിയവർ പ്രസംഗിച്ചു.
രോഗിപരിചരണത്തിൽ നഴ്സുമാരുടെ പങ്ക് നിർണായകം: ഡോ.ഫസൽ ഗഫൂർ
11:48 PM Feb 08, 2023 | Deepika.com