മലപ്പുറം: ശാസ്ത്രം ജനനൻമക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള പദയാത്ര മലപ്പുറം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം പൂർത്തിയാക്കി.
എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം ക്യാപ്റ്റനായ ബുധനാഴ്ചത്തെ പദയാത്ര കാരാപറന്പ്, മഞ്ചേരി, ആനക്കയം കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം മലപ്പുറം ടൗണ്‍ഹാളിനു മുന്നിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സന്തോഷ് ഏച്ചിക്കാനം, വൈസ് ക്യാപ്റ്റൻ ബി.രമേഷ് എന്നിവർ പ്രസംഗിച്ചു.
കലാജാഥയുടെ ഭാഗമായ സജിത മഠത്തിൽ രചിച്ച് അരുണ്‍ലാൽ സംവിധാനം ചെയ്ത ഷീ ആർകൈവ്സ്, ബി.എസ്.ശ്രീകണ്ഠൻ, വി.കെ. കുഞ്ഞിക്കൃഷ്ണൻ എന്നിവർ രചിച്ച് രവി ഏഴോം സംവിധാനം ചെയ്ത വിൽകലാമേള എന്നിവ അവതരിപ്പിച്ചു.രാവിലെ കാരാപറന്പിൽ നടന്ന സ്വീകരണ യോഗത്തിൽ പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം വി.വി.മണികണ്ഠൻ പ്രഭാഷണം നടത്തി. കെ.ടി വാരിജാക്ഷൻ അധ്യക്ഷനായിരുന്നു. എം.കെ അയ്യപ്പൻ, കെ. കൃഷ്ണൻകുട്ടി എന്നിവർപ്രസംഗിച്ചു.
ഉച്ചക്ക് മഞ്ചേരി ബസ് സ്റ്റാൻഡിലെ സ്വീകരണ യോഗത്തിൽ ഡോ.വി.കെ.ബ്രിജേഷ് വിഷയാവതരണം നടത്തി. കെ.കെ.പുരുഷോത്തമൻ അധ്യക്ഷനായിരുന്നു. അഡ്വ.അനൂപ് പറക്കാട്ട്, ഉണ്ണികൃഷ്ണൻ മംഗലശേരി എന്നിവർ പ്രസംഗിച്ചു. വൈകീട്ട് ആനക്കയത്ത് പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം എം.ദിവാകരൻ വിഷയാവതരണം നടത്തി. പി.സുലൈമാൻ അധ്യക്ഷനായിരുന്നു. കെ.ബിജേഷ്, പി. നാരായണൻ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം ടൗണ്‍ഹാളിനു മുന്നിലെ സമാപനയോഗം ജാഥാ ക്യാപ്റ്റൻ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു.
മണന്പൂർ രാജൻബാബു കവിത അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വി.പി.അനിൽ അധ്യക്ഷനായിരുന്നു. വൈസ് ക്യാപ്റ്റൻ ബി.രമേഷ് വിഷയാവതരണം നടത്തി. എ.ശ്രീധരൻ, വി.ആർ.പ്രമോദ് എന്നിവർ പ്രസംഗിച്ചു. ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക്് കമ്മിറ്റി നാടകം അവതരിപ്പിച്ചു. ഇന്നു ശീതൾ ശ്യാം ക്യാപ്റ്റനാകുന്ന പദയാത്ര രാവിലെ ഒന്പതിനു കൂട്ടിലങ്ങാടി, 11 നു മക്കരപ്പറന്പ്, വൈകുന്നേരം നാലിനു രാമപുരം, 5.30 ന് തിരൂർക്കാട് കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം 6.30 ന് അങ്ങാടിപ്പുറത്ത് സമാപിക്കും.
പരിഷത്ത് പദയാത്രയ്ക്കു മലപ്പുറത്തു സ്വീകരണം
11:47 PM Feb 08, 2023 | Deepika.com