കരുവാരകുണ്ട്: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽ മുക്ത കേരളം കാന്പയിന് തുടക്കമായി. പ്രസിഡന്റ് വി.എസ് പൊന്നമ്മ ഉദ്ഘാടനം ചെയ്തു. തുടർന്ന് മാലിന്യ ശുചീകരണവും നടന്നു. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള പാഴ് വസ്തുക്കൾ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെ ആവിഷ്ക്കരിച്ച കാന്പയിനാണ് വലിച്ചെറിയൽ മുക്ത കേരളം. പൊതുയിടങ്ങളിൽ പാഴ് വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പഞ്ചായത്തിനു കീഴിൽ ഇതുപരിശോധിക്കുന്നതിനായി സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമായി കിഴക്കേത്തല സ്കൂൾ പരിസരത്തെ മാലിന്യങ്ങൾ ഹരിത കർമസേനയുടെ സഹകരണത്തോടെ ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ഷീനാജിൽസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കരുവാരക്കുണ്ടിൽ വലിച്ചെറിയൽ മുക്ത കാന്പയിനിനു തുടക്കമായി
11:47 PM Feb 08, 2023 | Deepika.com