മഞ്ചേരി: പതിനാറുകാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ യുപി സ്വദേശിയായ യുവാവിനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഉത്തർപ്രദേശ് പക്ബാര അംറോഹ അമേര ചൗദർപൂർ മുഹമ്മദ് നവേദി(18)നെയാണ് ഫെബ്രുവരി 17വരെ റിമാൻഡ്് ചെയ്ത് മഞ്ചേരി സ്പെഷൽ സബ്ജയിലിലേക്കയച്ചത്.
കരുവാരക്കുണ്ട് തരിശ് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രതി ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കരുവാരക്കുണ്ടിലെ ഒരു സ്ഥാപനത്തിൽ പഠിക്കുന്ന പെണ്‍കുട്ടി ഇക്കഴിഞ്ഞ രണ്ടിനാണ് ക്ലാസിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. വഴിയിൽ വച്ച് പ്രതിയെ കണ്ടുമുട്ടുകയും ഇരുവരും മഞ്ചേരിയിലേക്കും തുടർന്ന് കോഴിക്കോട്ടേക്കും പോവുകയായിരുന്നു. ഇവിടെ നിന്നു ഡൽഹിയിലേക്ക് തീവണ്ടിയിൽ യാത്ര തിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പെണ്‍കുട്ടി ഡൽഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പോലീസ് ഉടൻ റെയിൽവെ പോലീസിന് സന്ദേശമയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് റെയിൽവെ പോലീസ് ഇരുവരെയും പിടികൂടി.
ടൗണ്‍ പോലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നു വിവരം ലഭിച്ചതിനെ തുടർന്ന് കരുവാരക്കുണ്ട് പോലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കൾക്കൊപ്പം കാസർഗോഡെത്തി ഇരുവരെയും കൊണ്ടുവരികയായിരുന്നു. മലപ്പുറം ചെൽഡ് വെൽഫെയർ കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. യുവാവിനെ അറസ്റ്റ് ചെയ്ത വിവരം പിതാവായ മുഹമ്മദ് ഹനീഫയെ അറിയിച്ചതായി പോലീസ് പറഞ്ഞു.
പീഡനക്കേസിൽ പ്രതിയെ റിമാൻഡ്് ചെയ്തു
മഞ്ചേരി: പതിനഞ്ചുകാരിക്ക് ചോക്ലേറ്റും ചുരിദാറും വാങ്ങി നൽകി വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ്് ചെയ്ത് മഞ്ചേരി സ്പെഷൽ സബ്ജയിലിലേക്കയച്ചു.
വണ്ടൂർ കൂരാട് വരന്പൻകല്ല് അന്പലപ്പറന്പൻ മിഥിലാജി(20)നെയാണ് നിലന്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 17 വരെ റിമാൻഡ്് ചെയ്തത്. 2022 സെപ്തംബർ 17ന് രാത്രി 11 മണിക്ക് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കിടപ്പുമുറിയിൽ വച്ച് മാനഹാനി വരുത്തിയിരുന്നു.
2023 ജനുവരി 22നും ഫെബ്രുവരി നാലിനും വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ അഞ്ചിനാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. വണ്ടൂർ പോലീസ് ഇൻസ്പെക്ടർ കെ.പി സുരേഷാണ് കേസന്വേഷിക്കുന്നത്.
വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ യുപി സ്വദേശി റിമാൻഡിൽ
11:47 PM Feb 08, 2023 | Deepika.com