തിരുവനന്തപുരം: തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ രണ്ടാമത്തെ വികാരി ജനറാളായി ഫാ. തോമസ് കയ്യാലയ്ക്കലിനെ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിയമിച്ചു.
2017 മുതൽ മേജർ അധിഭദ്രാസന ഫിനാൻസ് ഓഫീസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് നാലിന് പട്ടം തിരുസന്നിധി അരമന ചാപ്പലിൽ കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവായുടെ സാന്നിധ്യത്തിൽ അദ്ദേഹം വികാരി ജനറാൾ സ്ഥാനം ഏറ്റെടുത്തു. വിവിധ പ്രേഷിത വേദികളുടെ ഏകോപനമാണ് പ്രധാന ചുമതല.
മേജർ അതിഭദ്രാസനത്തിന്റെ ഫിനാൻസ് ഓഫീസറായി ഫാ. കോശി ഐസക് പുന്നമൂട്ടിൽ, മേജർ അതിഭദ്രാസനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായുള്ള എപ്പിസ്കോപ്പൽ വികാരിയയായി ഫാ. തോമസ് പൂവണ്ണാൽ, മിഷനുകളെയും മിഷനറി പ്രവർത്തനങ്ങളെയും ബലപ്പെടുത്തുന്നതിനായുള്ള എപ്പിസ്കോപ്പൽ വികാരിയായി ഫാ. ജോസ് കിഴക്കേടത്ത് എന്നിവരെയും കാതോലിക്കാബാവ നിയമിച്ചു.
അടൂർ വൈദിക ജില്ലാ വികാരിയും ഹോളി ഏയ്ഞ്ചൽസ് സ്കൂളിന്റെ പ്രിൻസിപ്പലുമായി ഫാ.ഡാനിയേൽ ചരുവിൽ, മലങ്കര സോഷ്യൽ സർവീസ് ഡയറക്ടറായി ഫാ. വർഗീസ് കിഴക്കേക്കര, മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് ഡയറക്ടറായി ഫാ. ജോസഫ് തോട്ടത്തിൻകടയിൽ, കുടുംബ പ്രേക്ഷിതത്വത്തിന്റെയും മാതൃ സംഘത്തിന്റെയും ഡയറക്ടറായി ഫാ. തോമസ് മരോട്ടിമൂട്ടിൽ, ലീജിയൻ ഓഫ് മേരി ഡയറക്ടറായി ഫാ. ജോണ് കാരവിള, ലേബർ മൂവ്മെന്റ് ഡയറക്ടറായി ഫാ. ഡൊമിനിക് സാവിയോ മാമ്മൂട്ടിൽ, സുവിശേഷ സംഘം ഡയറക്ടറും മാർ ഗ്രിഗോറിയോസ് ലോ കോളജ് ബർസാറുമായി ഫാ. ആദർശ് കുന്പളത്ത്, യുവ കുടുംബാംഗങ്ങൾക്കായുള്ള പ്രേക്ഷിത ശുശ്രൂഷാ ഡയറക്ടറായി ഫാ. നെൽസണ് വലിയവീട്ടിൽ, സർവോദയ സിബിഎസ്ഇ സ്കൂളിന്റെ പ്രിൻസിപ്പലായി ഫാ. വിൻസെന്റ് ചരുവിള, അടൂർ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ ബർസാറായി ഫാ. തോമസ് കൊച്ചുവട്ടോത്തറ, മേജർ ആർച്ച് ബിഷപ്പിന്റെ പേഴ്സണൽ സെക്രട്ടറിയായി ഫാ. സാമുവേൽ തോണ്ടുപറന്പിൽ, മേജർ ആർച്ച് ബിഷപ്സ് ഹൗസ് മിനിസ്റ്ററായി ഫാ. ജേക്കബ് ചാലിൽ എന്നിവരെ നിയമിച്ചു.
ഫാ. തോമസ് കയ്യാലയ്ക്കൽ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ പുതിയ വികാരി ജനറാൾ
10:26 PM Feb 08, 2023 | Deepika.com