കേച്ചേരി: ചൂണ്ടൽ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിലുൾപ്പെടുത്തി, കാഴ്ച്ച പരിമിതർക്ക് ബ്രെയ്ലി ലാപ്ടോപ് വിതരണം ചെയ്തു. 48,900 രൂപ വകയിരുത്തിയ പദ്ധതി പ്രകാരം അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത ശരണ്‍ ബാബു ചതുർത്തിക്കാണ് ലാപ് ടോപ് നല്‍കിയത്. പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശരണ്‍ ബാബുവിന്റെ മാതാവിന് ബ്രെയ്ലി ലാപ് ടോപ് നല്‍കിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.ടി. ജോസ് അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ലക്ഷ്മി പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് സെക്രട്ടറി പി.എ. ഷൈല, അസി. സെക്രട്ടറി ബിന്ദു ഫ്രാൻസീസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍ മാഗി ജോണ്സണ്, പഞ്ചായത്തംഗങ്ങളായ പി.എസ്. സന്ദീപ്, വി.പി. ലീല, എൻ.ഡി. സജിത് കുമാർ, ധനേഷ് ചുള്ളിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
കാഴ്ച്ച പരിമിതർക്ക് ബ്രെയ്ലി ലാപ് ടോപ് വിതരണം ചെയ്തു
01:01 AM Feb 08, 2023 | Deepika.com