ചെന്പൂക്കാവ്: സംസ്ഥാന ബജറ്റിനെതിരെയും പെട്രോൾ. ഡീസൽ വിലക്കയറ്റത്തിനെതിരെയും സിഎംപിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രജിസ്ട്രേഷൻ ഒാഫീസ് ധർണ സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.ആർ.എൻ. നന്പീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജയ്സിംഗ് കൃഷ്ണൻ അധ്യക്ഷനായി.
കർഷകഫെഡറേഷൻ ജില്ലാ സെക്രട്ടറി വികാസ് ചക്രപാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ പി.ജെ. തോമസ് മാസ്റ്റർ, കെഎംഎഫ് സംസ്ഥാന പ്രസിഡന്റ് മിനി രമേഷ്, കെഎസ്വൈഎഫ് ജില്ലാ സെക്രട്ടറി എം.എസ്. സജിത്ത്, പ്രസിഡന്റ് ഷെൽഫി, മറോക്കി ജോസ്, ഇ.കെ. ശശിധരൻ, വി.ജി. അനിൽ, എ.കെ. സുധേഷ് കുമാർ, ടി.വി. വാസു എന്നിവർ പ്രസംഗിച്ചു.
ഇന്ധന വില: സിഎംപി ധർണ നടത്തി
12:58 AM Feb 08, 2023 | Deepika.com