സ്വന്തം ലേഖകന്‍
അയ്യന്തോള്‍: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ബജറ്റുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ല കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കമുള്ള നേതാക്കളും പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കിയിരുന്നു. പോലീസിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി. പടിഞ്ഞാറേ കോട്ടയില്‍നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കളക്ടറേറ്റിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചത് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിലെ ഇരുമ്പുവല പറിച്ചെടുത്തതോടെ സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് അവരെ ശാന്തരാക്കി. ധര്‍ണ മുന്‍ എംഎല്‍എയും കെപിസിസി സെക്രട്ടറിയുമായ എ.എ.ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ജലപീരങ്കി പ്രയോഗിച്ചത്.
ഇതോടെ പ്രവര്‍ത്തകരും പോലീസുമായി സംഘര്‍ഷാവസ്ഥയുണ്ടായി. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
12:58 AM Feb 08, 2023 | Deepika.com