കൊടകര: വെള്ളിക്കുളങ്ങര ഹിന്ദുസമാജം ശ്രീനരസിംഹ മൂർത്തി ക്ഷേത്രത്തിലെ കാവടി മഹോത്സവം വെള്ളി, ശനി ദിവസങ്ങളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 6.45ന് നിറമാല, ചുറ്റുവിളക്ക്, ദീപക്കാഴ്ച, ഏഴിന് കുട്ടികളുടെ കലാപരിപാടികൾ തുടർന്ന് ഓണക്കളി എന്നിവയുണ്ടാകും.
ശനിയാഴ്ച പുലർച്ചെ 4.45ന് നടതുറപ്പ്, രാവിലെ 10 മുതൽ വിവിധ സമാജങ്ങളിൽ നിന്ന് കാവടി എഴുന്നള്ളിപ്പ്, വൈകീട്ട് ഏഴിന് ടൗണ്‍ സെറ്റിന്റെ നേതൃത്വത്തിൽ താലംവരവ്, 7.15ന് നിറമാല, ചുറ്റുവിളക്ക്, ദീപക്കാഴ്്ച, ആകാശവിസ്മയം എന്നിവ ഉണ്ടാവും. ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സുകു ആനാന്പലം, സെക്രട്ടറി കെ.ആർ. പ്രഭാകരൻ, വിജയൻ കൈപ്പുഴ, റെജു കീഴ്പ്പിള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കാവടി മഹോത്സവം ആഘോഷിക്കും
12:58 AM Feb 08, 2023 | Deepika.com