ഇരിങ്ങാലക്കുട: സാമൂഹിക സേവന രംഗത്ത് സർക്കാർ ഇതര സംഘടനകളുടെ പ്രസക്തി വർധിച്ചുവരികയാണെന്ന് ഹൈക്കോടതി ജഡ്ജ് സി.എസ്. ഡയാസ്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കിഴക്കേനടയിൽ സേവാഭാരതി നിർമിച്ച പുരുഷ വയോജനങ്ങൾക്കുള്ള സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സേവാഭാരതി പ്രസിഡന്റ് നളിൻബാബു എസ്.മേനോൻ അധ്യക്ഷതവഹിച്ചു. മുൻ ഡിജിപി ജേക്കബ് തോമസ് മുഖ്യാതിഥി ആയിരുന്നു. സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ. രഞ്ജിത്ത് വിജയഹരി മുഖ്യപ്രഭാഷണവും സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും നടത്തി.
ജനറൽ കണ്‍വീനർ സതീഷ് പള്ളിച്ചാടത്ത് നിർമാണ പ്രവർത്തന അവലോകനം നിർവഹിച്ചു.
ചെറുശേരി വിവേകാനന്ദ ആശ്രമത്തിലെ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, വാർഡ് കൗണ്‍സിലർ സ്മിത കൃഷ്ണകുമാർ, ബാലഗോപാൽ, സാമൂഹ്യ സുരക്ഷ വകുപ്പിലെ കൗണ്‍സിലർ ദിവ്യ, ആശ്രമം ട്രസ്റ്റി കല്യാണി ഗോപിനാഥ്, സേവാഭാരതി ട്രഷറർ കെ.ആർ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
സംഗമേശ്വര വാനപ്രസ്ഥ ആശ്രമത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം
12:54 AM Feb 08, 2023 | Deepika.com