കൊറ്റംകുളം: കാഴ്ചക്കാർക്ക് ആവേശമൊരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
ദൃശ്യ വിസ്മയമൊരുക്കി പകൽപ്പൂരം പെരിഞ്ഞനം എസ് എസ് ഡിപി സമാജം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പകൽപ്പൂരത്തിലാണ് ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഭഗവാന്റെ തിടന്പേറ്റാൻ എത്തിയത്. കേന്ദ്ര കമ്മിറ്റിയുടെയും നാല് മേഖലകളുടെയും സംയുക്താഭിമുഖ്യത്തിൽ അഞ്ച് തലപ്പൊക്കമുള്ള ആനകൾ പകൽപ്പൂരത്തിൽ അണിനിരന്നു. ചിറയ്ക്കൽ പരമേശ്വൻ, മീനാട് വിനായകൻ, ഇത്തിത്താനം വിഷ്ണു നാരായണൻ, ചാമപ്പുഴ ഉണ്ണികൃഷ്ണൻ എന്നീ ഗജവീരന്മാർ ഇടത്തും വലത്തുമായി അണിനിരന്നു. തൃപ്രയാർ അനിയൻ മാരാരുടെ നേതൃത്വത്തിൽ 75ൽപ്പരം കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള മേളം പകൽപ്പൂരത്തിന് കൊഴുപ്പേകി. പെരിഞ്ഞനം തീരദേശത്തു ഏറെക്കാലത്തിനുശേഷം എത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ നൂറുകണക്കിന് പേരാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നത്.
ദൃശ്യവിസ്മയമൊരുക്കി പകൽപ്പൂരം
12:54 AM Feb 08, 2023 | Deepika.com