ഇരിങ്ങാലക്കുട: ഇന്ന് നടക്കുന്ന ശ്രീവിശ്വനാഥപുരം കാവടി മഹോത്സവത്തിന്റെ ഭാഗമായി പോലീസ് ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തൃശൂരിൽ നിന്നു ഇരിങ്ങാലക്കുടയിലേക്ക് വരുന്ന വാഹനങ്ങൾ മാപ്രാണം ബ്ലോക്ക് റോഡിലൂടെ തിരിഞ്ഞു സിവിൽ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ടൗണ്‍ഹാൾ, ചേലൂർ, എടക്കുളം വഴി വെള്ളാങ്കല്ലൂർ കയറി പോകണം. തൃശൂരിൽ നിന്നും ചാലക്കുടി, എറണാകുളം ഭാഗത്തേക്ക് ഇരിങ്ങാലക്കുട വഴി വരുന്ന വാഹനങ്ങൾ മാപ്രാണം സെന്ററിൽ നിന്നു തിരിഞ്ഞു നന്തിക്കര വഴി ദേശീയപാത കൂടി പോകണം. ചാലക്കുടി, കൊടകര, ആളൂർ ഭാഗത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരുന്ന വാഹനങ്ങൾക്ക് പുല്ലൂർ സെന്ററിൽ നിന്നു തിരിഞ്ഞു അവിട്ടത്തൂർ ഉൗരകം വഴി കോന്പാറ കയറി നഗരത്തിൽ എത്താവുന്നതാണ്. തിരിച്ചും ഈ വഴി ഉപയോഗിക്കാവുന്നതാണ്. കൊടുങ്ങല്ലൂരിൽ നിന്ന് ഇരിങ്ങാലക്കുട വഴി പോകുന്ന വാഹനങ്ങൾ വെള്ളാങ്കല്ലൂർ സെന്ററിൽ നിന്നു തിരിഞ്ഞു അരിപ്പാലം, എടക്കുളം, ചേലൂർ വഴി ഇരിങ്ങാലക്കുട നഗരത്തിൽ എത്താവുന്നതാണ്. ചാലക്കുടിയിൽ നിന്ന് ഇരിങ്ങാലക്കുട വഴി തൃശൂരിലേക്ക് വരുന്ന വാഹനങ്ങൾ വല്ലക്കുന്നിൽ നിന്നു തിരിഞ്ഞു മുരിയാട് നെല്ലായി വഴി പോകണം. കൊടുങ്ങല്ലൂരിൽ നിന്ന് ഇരിങ്ങാലക്കുട വഴി ചാലക്കുടിയിലേക്ക് പോകുന്ന വാഹനങ്ങൾ വെള്ളാങ്കല്ലുർ സെന്ററിൽ നിന്നു തിരഞ്ഞു കൊന്പിടിഞ്ഞാമാക്കൽ ആളൂർ, കാരൂർ കൂടി പോകണം.
ശ്രീവിശ്വനാഥപുരം കാവടി മഹോത്സവം; ഇന്ന് ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം
12:54 AM Feb 08, 2023 | Deepika.com