ഇരിങ്ങാലക്കുട: നഗരസഭ മന്ദിര പരിസരം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായും മാലിന്യനിക്ഷേപ കേന്ദ്രമായും മാറുന്നു.
നഗരസഭ ഓഫീസിന് തൊട്ട് തന്നെയുള്ള നഗരസഭയുടെ തന്നെ അധീനതയിലുള്ള കസ്തൂർബ ഷോപ്പിംഗ് കോംപ്ലക്സിന്റെ പിറക് വശമാണ് മദ്യകുപ്പികളുടെയും സിഗരറ്റ് കുറ്റികളുടെയും പാൻ മസാല കവറുകളുടെയും കുടിവെള്ള ബോട്ടലുകളുടെയും നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. രാത്രികാലങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. പോലീസിന്റെ സഹായത്തോടെ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി ഷിയാസ് പാളയങ്കോട്ട് തദ്ദേശ വകുപ്പിനും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകി. ലഹരിക്കെതിരെയുളള പോരാട്ടം സംസ്ഥാനതലത്തിൽ തന്നെ നടക്കുന്പോൾ മുൻ ഫനിരയിൽ നിൽക്കേണ്ട തദ്ദേശസ്ഥാപനത്തിന്റെ പരിസരംതന്നെ ലഹരി വ്യാപന പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട നഗരസഭാമന്ദിര പരിസരം സാമൂഹികവിരുദ്ധരുടെ കേന്ദ്രമാകുന്നു
12:54 AM Feb 08, 2023 | Deepika.com