മലപ്പുറം: നഴ്സിംഗ്് അക്കാഡമിക് മേഖലയിലും സാമൂഹിക സാംസ്കാരിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച് വിടപറഞ്ഞുപോയ ഡോ. സെയ്ത് സൽമയുടെ അനുസ്മരണാർഥം മികച്ച പൊതുപ്രവർത്തകന്, പൊതുപ്രവർത്തകയ്ക്ക് സംഘടനയ്ക്ക് 25000 രൂപയുടെ പുരസ്കാരം ഏർപ്പെടുത്തിയതായി അൽശിഫാ നഴ്സിംഗ് കോളജ് ചെയർമാൻ പി. ഉണ്ണീൻ, ഡോ. സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ പി.എം കോയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെരിന്തൽമണ്ണ അൽശിഫാ നഴ്സിംഗ് കോളജിന്റെ പ്രഥമ പ്രിൻസിപ്പൽ കൂടിയായിരുന്ന ഡോ. സെയ്ത് സൽമയോടുള്ള ആദരസൂചകമായി അൽശിഫാ നഴ്സിംഗ്് കോളജാണ് അവാർഡ് സ്പോണ്സർ ചെയ്യുന്നത്. സെയ്ത് സൽമയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മാർച്ച് മാസം കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. പൊതുരംഗത്ത് നിസ്വാർഥ സേവനം നടത്തി സമൂഹത്തിനു
താങ്ങും തണലുമായിരുന്നവർക്കാണ് പുരസ്കാരം നൽകുക.
എൻട്രികൾ ഫെബ്രുവരി 25 നകം ഡോ. സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ, ഡോർ നന്പർ 11/1149, പയ്യടി മീത്തൽ,
മേരിക്കുന്ന് പി.ഒ, കോഴിക്കോട് 12. കേരള എന്ന വിലാസത്തിലോ drsalmafoundation@gmail.comഇ മെയിലിലോ അയക്കണം.
വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും സാക്ഷ്യപത്രങ്ങളും സമർപ്പിക്കണം. ഫോണ്: 9447010558, 8075916478. പി. ഉണ്ണീൻ, പി.എം കോയ, സുഹൈല ഹംസ, പ്രഫ സിനി നീരൂഴി, കളത്തിൽ ഹംസ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ഡോക്ടർ സെയ്ത് സൽമ സാമൂഹിക സേവന പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
12:09 AM Feb 08, 2023 | Deepika.com