നി​ല​ന്പൂ​രി​ൽ ആ​ട്ടം ശി​ങ്കാ​രി​മേ​ളം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

12:09 AM Feb 08, 2023 | Deepika.com
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ത്തി​ലെ 16 യു​വ​തീ​യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശി​ങ്കാ​രി​മേ​ളം പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ചു. പൊ​തു​വേ​ദി​ക​ളി​ൽ വി​വി​ധ ത​ര​ത്തി​ലു​ള​ള സം​ഗീ​താ​ത്മ​ക താ​ള​ത്തോ​ടു കൂ​ടി ശി​ങ്കാ​രി​മേ​ളം അ​വ​ത​രി​പ്പി​ക്കാ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച ഗ്രൂ​പ്പി​ന് ആ​വ​ശ്യ​മാ​യ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജ​ഐ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ബാ​ർ​ഡ് ധ​ന​സ​ഹാ​യ​ത്തോ​ടു കൂ​ടി ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര ആ​ദി​വാ​സി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ’ആ​ട്ടം’ എ​ന്ന പേ​രി​ൽ ശി​ങ്കാ​രി​മേ​ളം ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച​ത്. മൂ​ന്നു വ​ർ​ഷം കൊ​ണ്ടു 375 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക്
ചു​രു​ങ്ങി​യ​ത് പ്ര​തി​വ​ർ​ഷം ര​ണ്ടു ല​ക്ഷം രൂ​പ​യെ​ങ്കി​ലും വ​രു​മാ​നം ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി​യാ​ണ് ന​ബാ​ർ​ഡ് പ​ദ്ധ​തി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ബാ​ർ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ആ​ർ. ശ​ങ്ക​ർ നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു.
ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ എ. ​മു​ഹ​മ്മ​ദ് റി​യാ​സ്, സ്എ​സ് ഡ​യ​റ​ക്ട​ർ വി. ​ഉ​മ്മ​ർ​കോ​യ, വി​ല്ലേ​ജ് ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ പി. ​സു​രേ​ന്ദ്ര​ൻ, കെ. ​നി​ഖി​ൽ, സി​.ദീ​പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
18ന് ​ശി​വ​രാ​ത്രി ദി​ന​ത്തി​ൽ അ​ര​ങ്ങേ​റ്റ​ത്തോ​ടെ ആ​ട്ടം പൊ​തു​വേ​ദി​യി​ൽ സ​ജീ​വ​മാ​കും.