മഞ്ചേരി: സമഗ്ര ശിക്ഷ കേരള മഞ്ചേരി ബിആർസിയുടെ നേതൃത്വത്തിൽ 2022 -2023 അധ്യയന വർഷത്തെ മെഡിക്കൽ ക്യാന്പിൽ ഓർത്തോ വിഭാഗം കുട്ടികൾക്ക് ഡോക്ടർ നിർദേശിച്ച സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മഞ്ചേരി നഗരസഭ ചെയർപേഴ്സണ് വി.എം സുബൈദ നിർവഹിച്ചു.
മുനിസിപ്പൽ പ്രതിപക്ഷ നേതാവ് മരുന്നൻ സാജിദ് ബാബു അധ്യക്ഷത വഹിച്ചു. മഞ്ചേരി ബിആർസി ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ എം.പി സുധീർബാബു, മഞ്ചേരി എഇഒ എസ്. സുനിത, ബിആർസി ട്രെയിനർ കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു. ഓർത്തോ കെയർ ഉപകരണങ്ങളായ വീൽചെയർ, വാക്കർ, റോളേറ്റർ, തെറാപ്പി മാറ്റ്, അഡക്ടർ സെപ്പറേറ്റർ, ബാലൻസ് ബോർഡ്, എക്സർസൈസ് പുള്ളി, പെഡൽ എക്സർസൈസർ, സ്റ്റാൻഡിംഗ്് ഫ്രെയിം തെറാബാൻഡ്, വെബ് എക്സർസൈസർ, ഡക്ക് സ്റ്റക്ലിംഗ് റിംഗ്, ടിഎൽഎം കിറ്റ് എന്നിവ ഉൾപ്പെടെ നൂറോളം ഉപകരണങ്ങൾ വിതരണം ചെയ്തു.
ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് തെറാപ്പി ചെയ്യുന്നതിന്റെ പ്രാധാന്യവും ഓർത്തോ സഹായ ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതികളും വിശദീകരിച്ചു ഫിസിയോ തെറാപ്പിസ്റ്റ് കെ.വി ദൃശാന രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.
ഭിന്നശേഷി കുട്ടികൾക്ക് ചലനസഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
12:08 AM Feb 08, 2023 | Deepika.com