അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി സ്നേ​ഹസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

12:08 AM Feb 08, 2023 | Deepika.com
ഏ​ലം​കു​ളം: സ​ഹ​ജീ​വി​ക​ൾ​ക്കൊ​രു കൈ​ത്താ​ങ്ങ് എ​ന്നും അ​ശ​ര​ണ​ർ​ക്കൊ​പ്പം എ​ന്ന സ​ന്ദേ​ശ​വു​മാ​യി റ​ഹ്മാ​ൻ ഏ​ലം​കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ സം​ഗ​മം 2023 ശ്ര​ദ്ധേ​യ​മാ​യി. ഓ​ട്ടി​സം ബാ​ധി​ച്ച​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, നി​ത്യ​രോ​ഗി​ക​ൾ, വാ​ർ​ധ​ക്യ​ത്താ​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ വ​യോ​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മം പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ർ പി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റം​ഗം ഉ​മ്മ​ർ പ​ച്ചീ​രി​ക്കു​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ മു​സ്ത​ഫ മു​ഖ്യാ​തിഥിയാ​യി​രു​ന്നു.
ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ തു​ട​ങ്ങു​ന്ന സ്നേ​ഹ​വീ​ട് ഡേ​കെ​യ​റി​നു സ്ഥ​ലം വാ​ങ്ങാ​ൻ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ലേ​ക്ക് സ്നേ​ഹ​തീ​രം ര​ക്ഷാ​ധി​കാ​രി​യും അ​ബൂ​ദാ​ബി​യി​ലെ ടൂ​ൾ​സ് ലാ​ന്‍റ് ട്രേ​ഡിം​ഗ് മാ​നേ​ജിം​ഗ്് ഡ​യ​റ​ക്ട​റു​മാ​യ കെ.​ടി മൊ​യ്തു​ട്ടി, സ്നേ​ഹ​തീ​രം ര​ക്ഷാ​ധി​കാ​രി ഫൈ​സ​ൽ​ബാ​ബു പ​ള്ള​തൊ​ടി ചെ​റു​ക​ര, നൗ​ഷാ​ദ് മു​തു​കു​ർ​ശി എ​ന്നി​വ​ർ ചെ​ക്കു​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ, റ​ഹ്മാ​ൻ ഏ​ലം​കു​ളം എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.
ച​ട​ങ്ങി​ൽ 120 കു​ടും​ബ​ങ്ങ​ളി​ലേ​ക്കു ഭ​ക്ഷ്യ​കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ൻ നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഖൈ​റു​ന്നി​സ, മെം​ബ​ർ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​ആ​ർ മ​നോ​ജ്, ര​മ്യ മാ​ണി​ത്തൊ​ടി, അ​നി​ത പ​ള്ള​ത്ത്, സ​മ​ദ് താ​മ​ര​ശേ​രി, ഗി​രി​ജ, സ്വ​പ്ന, സ​ൽ​മ കു​ന്ന​ക്കാ​വ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ നാ​സ​ർ മാ​നു, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് ക​ണ്ണൂ​ർ, അ​ഷ്റ​ഫ് ബാ​ലു​ശേ​രി, സ​ലാം, അ​സീ​സ് മ​ഞ്ചേ​രി, നൗ​ഷാ​ദ് മു​തു​കു​ർ​ശി, താ​ഹി​ർ ബാ​ബു ഒ​റ്റ​പ്പാ​ലം, ഹം​സ മോ​ളൂ​ർ, വി​ജേ​ഷ്കു​ട്ട​ൻ, ഷാ​ജി പു​ക​യൂ​ർ, നാ​സ​ർ മ​നാ​ർ, തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു. സ്നേ​ഹ​തീ​രം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ റ​ഹ്മാ​ൻ ഏ​ലം​കു​ളം, വൈ​സ് ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ ത​ണ​ൽ, സെ​ക്ര​ട്ട​റി ന​ബീ​ൽ അ​ഹ​മ്മ​ദ്, ഉ​മ്മ​ർ പ​ച്ചീ​രി​ക്കു​ത്ത്, ജ​നാ​ർ​ദ​ൻ മ​ന​ഴി, മ​റ്റ് ട്ര​സ്റ്റം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.