സാഗർമിത്ര: അപേക്ഷ ക്ഷണിച്ചു
12:08 AM Feb 08, 2023 | Deepika.com
മലപ്പുറം: പ്രധാനമന്ത്രി മത്സ്യ സന്പാദ യോജന പദ്ധതി പ്രകാരം പൊന്നാനി മത്സ്യഭവന് കീഴിലുളള തെക്കേകടവ് മത്സ്യഗ്രാമത്തിൽ അഞ്ചു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ സാഗർമിത്രയെ നിയമിക്കുന്നു. ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിട്ടുള്ളവരാകണം. ഫിഷറീസ് പ്രഫഷണലുകളും പ്രാദേശിക ഭാഷകളിൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ പ്രാഗൽഭ്യമുളളവരും വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനം ഉളളവരും 35 വയസിൽ കുറയാത്ത പ്രായമുളളവരുമായിരിക്കണം. പൊന്നാനി മത്സ്യഭവൻ പരിധിയിലുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. അപേക്ഷകരിൽ നിന്നു ഇന്റർവ്യൂ നടത്തിയാണ് സാഗർമിത്രയെ തെരഞ്ഞെടുക്കുന്നത്. പ്രതിമാസം 15000 രൂപ ഇൻസെന്റീവ് ലഭിക്കും. അപേക്ഷ ഫോറവും വിവരങ്ങളും പൊന്നാനി മത്സ്യഭവനിൽ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ എട്ടിനകം പൊന്നാനി മത്സ്യഭവനിൽ ലഭിക്കണം.