പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മുൻ എംഎൽഎ കെ.കെ. നായരുടെ പത്താം ചരമവാർഷികദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
യോഗം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയത്തിന്റെ പണികൾ മൂന്നുമാസത്തിനുള്ളിൽ പണി ആരംഭിക്കാൻ സർക്കാർ തീരുമാനം ഉള്ളതായി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അറിയിച്ചു.
റോബിൻ വിളവിനാൽ, തങ്കച്ചൻ പി. ജോസഫ്, സുധീർ താഴെവെട്ടിപ്പുറം, അനിൽ അയത്തിൽ, ഡാനി ജോൺ സെൽവൻ, പി.ബി. കുഞ്ഞുമോൻ, ദിലീപ് കുമാർ, കായികതാരങ്ങൾ എന്നിവർ പുഷ്പാർച്ചന നടത്തി.
പത്തനംതിട്ട: ജില്ലയുടെ പിതാവ് കെ.കെ. നായരുടെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് കെ.കെ. നായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻപിലുള്ള പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
പി.ഐ. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, പി. മോഹൻരാജ്, ഹരിദാസ് ഇടത്തിട്ട, എ. സുരേഷ്കുമാർ, വി.കെ. പുരുഷോത്തമൻപിള്ള, വി.പി. മനോജ് കുമാർ, കെ. ജാസിംകുട്ടി, ജെറി അലക്സ്, ഷമീർ, റോഷൻ നായർ, സി. കൃഷ്ണകുമാർ, ദിനേശ് നായർ, സലിം പി. ചാക്കോ ഷബീർ അഹമ്മദ്, റോസ്ലിൻ സന്തോഷ്, അബ്ദുൾകലാം ആസാദ്, പി.ആർ. രാജൻ, കെ.ആർ. അരവിന്ദാക്ഷൻനായർ, എം.എച്ച്. ഷാജി, പി. സക്കീർ ശാന്തി, പ്രകാശ് തുടങ്ങിയവർ അനുസ്മരണം നടത്തി.
കെ.കെ. നായർ അനുസ്മരണം നടത്തി
10:58 PM Feb 07, 2023 | Deepika.com