കുമ്പനാട്: ദൈവസ്നേഹം സമൂഹത്തിലാകമാനം പകരാൻ ഇടവകകൾക്കു കഴിയണമെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. നെല്ലിമല ബഥേൽ മാർത്തോമ്മ ഇടവകയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടവക വികാരി റവ. ജിജോ ജേക്കബ് അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. മാർത്തോമ്മ സഭാ സെക്രട്ടറി റവ. സി.വി. സൈമൺ, നിരണം മാരാമൺ ഭദ്രാസന സെക്രട്ടറി റവ. വർഗീസ് ചെറിയാൻ, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള, റവ. ജോർജ് ജോൺ, റവ. കെ.എ. വർഗീസ്, ഭദ്രാസന ട്രഷറാർ എബി ജേക്കബ്, ശതാബ്ദി കൺവീനർ ജോസഫ് നെല്ലാനിക്കൽ, ഇടവക സെക്രട്ടറി സാജൻ പി. തോമസ്, ട്രസ്റ്റി സി.റ്റി. ഈപ്പൻ, അക്കൗണ്ട്സ് ട്രസ്റ്റി തോമസ് വർഗീസ്, പി.ജെ. ജോസഫ്, പബ്ലിസിറ്റി കൺവീനർ സുബിൻ നീറുംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
നെല്ലിമല ബഥേൽ മാർത്തോമ്മ ഇടവക ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
10:58 PM Feb 07, 2023 | Deepika.com