കോട്ടയം: ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ മെംബർ ഇന്ന് ആശുപത്രി വിടും. ഇന്നലെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും തലകറക്കം അനുഭവ
പ്പെട്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളിലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോളജി മേധാവി ഡോ. വി.എൽ. ജയപ്രകാശ് പറഞ്ഞു. അടൂർ തെങ്ങമം കിഴക്കേഹരിവിലാസത്തിൽ തുളസീധരകുറുപ്പിന്റെ ഭാര്യയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അടൂർ പള്ളിക്കൽ ഡിവിഷൻ മുൻ അംഗവുമായിരുന്ന സുധാ കുറുപ്പി (61) നെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ശനിയാഴ്ചയായിരുന്നു ടാവി എന്ന ആധുനിക ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഹൃദയം തുറക്കാതെ രക്തക്കുഴലില്ക്കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയാണ് ടാവി.
ടാവി ശസ്ത്രക്രിയയ്ക്കു വിധേയയായ രോഗി ഇന്ന് ആശുപത്രി വിടും
10:56 PM Feb 07, 2023 | Deepika.com