പന്തളം: പന്തളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിപ്പിക്കണമെന്ന് ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ഒരു ജീവനക്കാരൻ മാത്രം വിചാരിച്ചാൽ ബാങ്കിന്റെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരിക്കുന്ന പണയ സ്വർണം എടുക്കാൻ കഴിയില്ല. സെക്രട്ടറിയുടെയും മറ്റു ജീവനക്കാരുടെയും അറിവോടെയാകണം തിരിമറി നടന്നിട്ടുള്ളതെന്നും ഇതിന്മേൽ സമഗ്ര അന്വേഷണം നടത്തണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ബാങ്കിനു മുന്പിൽ നടന്ന സമരത്തിനിടെ പോലീസ് അതിക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ കൃഷ്ണദാസ് സന്ദർശിച്ചു.
സഹകരണ ബാങ്കിൽ ഡിവൈഎഫ്ഐക്ക് അക്രമം അഴിച്ചു വിടാൻ പോലീസ് സഹായം നൽകുകയും ബിജെപി പ്രവർത്തകരുടെപേരിൽ പോലീസ് വ്യാജ കേസുകൾ എടുക്കുകയുമാണ്. തട്ടിപ്പിനെതിരേയുള്ള പരാതിയിൽ നിരുത്തരവാദപരമായ സമീപനമാണ് പോലീസ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പന്തളം ബാങ്ക് തട്ടിപ്പ്: പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് കൃഷ്ണദാസ്
10:56 PM Feb 07, 2023 | Deepika.com