തൈ​പ്പൂ​യ മ​ഹോ​ത്സ​വം

12:45 AM Feb 07, 2023 | Deepika.com
ചെ​ന്ത്രാ​പ്പി​ന്നി: ക​ണ്ണം​പു​ള്ളി​പ്പു​റം കു​മാ​ര​മം​ഗ​ലം സ​മു​ദാ​യ ക്ഷേ​ത്ര​ത്തി​ൽ തൈ​പ്പൂ​യ മ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു. ഇ​രു മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തി​യ കാ​വ​ടി സം​ഘ​ങ്ങ​ൾ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ചു​വ​ടു​വെ​ച്ചു. നാ​ഗ​സ്വ​രം, ബാ​ൻ​ഡ് മേ​ളം, ശി​ങ്കാ​രി മേ​ളം, തം​ബോ​ലം, പു​ലി​ക്ക​ളി എ​ന്നി​വ കാ​വ​ടി​യാ​ട്ട​ത്തി​ന് അ​ക​ന്പ​ടി​യാ​യി. വൈ​കീ​ട്ട് ന​ട​ന്ന പ​ക​ൽ​പ്പൂ​ര​ത്തി​ൽ ഏ​ഴ് ആ​ന​ക​ൾ അ​ണി​നി​ര​ന്നു. മ​ച്ചാ​ട് ജ​യ​റാം ഭ​ഗ​വാ​ന്‍റെ തി​ട​ന്പേ​റ്റി. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. രാ​ത്രി ഭ​സ്മ​ക്കാ​വ​ടി​യും ഉ​ണ്ടാ​യി​രി​ക്കും.
പെ​രി​ഞ്ഞ​നം: എ​സ്എ​സ്എ​സ് പി ​സ​മാ​ജം സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ൽ തൈ​പ്പൂ​യ മ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു. രാ​വി​ലെ നാ​ല് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള കാ​വ​ടി സെ​റ്റു​ക​ൾ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ നി​റ​ഞ്ഞാ​ടി. രാ​ത്രി ഭ​സ്മ​ക്കാ​വ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ, 9 നു ​കാ​ഴ്ച ശീ​വേ​ലി, വൈ​കീ​ട്ട് 4.30ന് 5 ​ഗ​ജ​വീ​രന്മാ​ർ അ​ണി​നി​ര​ക്കു​ന്ന പ​ക​ൽ​പ്പൂ​രം തു​ട​ങ്ങി​യ​വ ന​ട​ക്കും. തൃ​പ്ര​യാ​ർ അ​നി​യ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 75ൽ​പ്പ​രം ക​ലാ​കാ​രന്മാ​രെ അ​ണി​നി​ര​ത്തി കൊ​ണ്ടു​ള്ള മേ​ളം, രാ​ത്രി 7.30ന് ​തി​രു​വാ​തി​ര​ക്ക​ളി, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, രാ​ത്രി​പൂ​രം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.