കയ്പമംഗലം: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും ശാസ്ത്രരംഗവും കെ ഡിസ്ക്കും സംയുക്തമായി ഈ വർഷം വിദ്യാലയങ്ങളിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പരിപാടിയായ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം- ശാസ്ത്രപഥത്തിനു മതിലകം ബിആർസിയിൽ തുടക്കമായി.
പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന റസിഡൻഷ്യൽ ക്രിയേറ്റീവ് ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനംചെയ്തു. മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ സയൻസ് സെന്റർ ഡയറക്ടർ വി.എസ്. ശ്രീജിത്ത് മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ബി. ബ്രിജി പദ്ധതി വിശദീകരണം നടത്തി.
മതിലകം ബിപിസി എ.പി. സിജിമോൾ, കൊടുങ്ങല്ലൂർ എഇഒ ബീന ജോസ്, ബിആർസി ട്രെയിനർ വി.എസ്. ബിജി എന്നിവർ പ്രസംഗിച്ചു.
ശാസ്ത്രപഥത്തിനു മതിലകം ബിആർസിയിൽ തുടക്കം
12:45 AM Feb 07, 2023 | Deepika.com