ബ​സി​ൽ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച ആ​ർ​ടി​ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

12:44 AM Feb 07, 2023 | Deepika.com
പു​തു​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച ആ​ർ​ടി​ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​ട​മ സ്വ​ദേ​ശി ഐ​വീ​ട്ടി​ൽ രാ​ജീ​വാ​ണ് (50) പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ർ ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ ഡ്രൈ​വ​റാ​ണ് ഇ​യാ​ൾ. ഒ​രാ​ഴ്ച മു​ന്പ് ന​ന്തി​ക്ക​ര​യി​ൽ​വ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന രാ​ജീ​വ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പി​റ​കി​ൽ​നി​ന്ന് ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​ണ് കേ​സ്.
കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പു​തു​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​തി ചി​കി​ത്സ തേ​ടി​യെ​ന്ന​റി​ഞ്ഞ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​തു​ക്കാ​ട് എ​സ്എ​ച്ച്ഒ യു.​എ​ച്ച്. സു​നി​ൽ​ദാ​സ്, എ​സ്ഐ​മാ​രാ​യ കെ.​എ​സ്. സൂ​ര​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.