പട്ടിക്കാട്: ദേശീയപാത മുല്ലക്കരയിൽ തൃശൂർ - പീച്ചിഡാം റൂട്ടിൽ ഓടുന്ന ഹെൽന മോൾ ബസിനു പിറകിൽ മിനി ടിപ്പർ ലോറി ഇടിച്ച് അപകടം. അപകടത്തിൽ ടിപ്പർ ലോറിയുടെ ഡ്രൈവർ മരത്താക്കര സ്വദേശി റപ്പായിക്കു കാലിനു പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ബസിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് തൃശൂർ ഭാഗത്തേയ്ക്കുള്ള ആറുവരിപ്പാതയിലാണ് അപകടമുണ്ടായത്. ബസ് ദേശീയപാതയിൽ നിർത്തി ആളെ കയറ്റി പുറപ്പെടാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറി ബസിനു പിറകിൽ വന്നിരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു.
ബസിനു പിൻഭാഗത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മണ്ണുത്തി പോലീസ്, മണ്ണുത്തി ഹൈവേ പോലീസ്, ദേശീയപാത റിക്കവറി വിംഗ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മുല്ലക്കരയിൽ ബസിനു പിറകിൽ ടിപ്പർ ലോറി ഇടിച്ച് അപകടം
12:44 AM Feb 07, 2023 | Deepika.com