പത്തനംതിട്ട: ഫിസിക്കലി ചലഞ്ച്ഡ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരളയും ഫ്യൂച്ചര്‍ ഒളിമ്പിയന്‍സ് പ്രഫഷണല്‍ ആര്‍ച്ചറി ട്രെയിനിംഗ് അക്കാഡമിയും സംയുക്തമായി മാര്‍ച്ച് 25 മുതല്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കും സാധാരണ ആളുകള്‍ക്കും പത്തനംതിട്ട ജില്ല മുഴുവനും സൗജന്യ അമ്പെയ്ത്ത് അവധിക്കാല പരിശീലന ക്യാമ്പുകള്‍ തുടങ്ങും.
കുറഞ്ഞത് 100 മീറ്റര്‍ സ്ഥലമുള്ള സ്കൂള്‍, കോളജ്, സ്പോര്‍ട്സ് അക്കാദമി, ക്ലബുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. രാവിലെയും വൈകുന്നേരവുമായി ആഴ്ചയില്‍ രണ്ടു ദിവസം ആര്‍ച്ചറിയിലും മറ്റും നിരവധി കായിക ഇനങ്ങളിലും ദേശീയ-അന്തര്‍ദേശീയ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ളതും, അക്കാഡമിയുടെ ചീഫ് കോച്ചുമായ കിഷോറിന്റെ നേതൃത്വത്തിലായിരിക്കും പരിശീലനം. അമ്പെയ്ത്ത് പരിശീലനം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ 11നു വൈകുന്നേരം അഞ്ചിനു മുമ്പ് അപേക്ഷകള്‍ അസോസിയേഷന്റെ ഇമെയിലില്‍ നല്‍കണം. ഫോണ്‍. 9809921065.
അവധിക്കാല പരിശീലന ക്യാമ്പുകള്‍ അന്പെയ്ത്ത് പരിശീലനം
10:59 PM Feb 06, 2023 | Deepika.com