പത്തനംതിട്ട: സംസ്ഥാന ബജറ്റിലെ നികുതി വർധനയ്ക്കെതിരേ ഡിസിസി നേതൃത്വത്തില്‍ ഇന്ന് കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനംചെയ്യും. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. രാവിലെ 10 ന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍നിന്നു മാര്‍ച്ച് ആരംഭിക്കും.
പന്തളത്ത് ഫയർസ്റ്റേഷൻ തുറക്കണം: ഡെപ്യൂട്ടി സ്പീക്കർ
അടൂർ: ഫയര്‍ സ്റ്റേഷന് തുറന്നുപ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെ സംബന്ധിച്ച ചർച്ചയിൽ പ്രോട്ടോക്കോൾ പ്രകാരം ചിറ്റയം ഗോപകുമാറാണ് ആദ്യം പങ്കെടുത്തത്.
അടൂര്‍ മണ്ഡലത്തിലെ ഏറ്റവും സുപ്രധാന വിഷയമായ പന്തളം ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തനം വൈകുന്നതില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശങ്ക അറിയിച്ചു. ശബരിമല സീസണിലും അല്ലാത്തപ്പോഴും നിരവധി തീര്‍ഥാടകര്‍ പന്തളത്തെത്തുന്നതിനാല് ഫയര്‍ സ്റ്റേഷന് അത്യന്താപേക്ഷിതമാണ്.
പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനമായ അടൂരില്‍ സാംസ്കാരിക സമുച്ചയം എത്രയും വേഗം ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. അടൂരിനെ വ്യവസായ മേഖലയില്‍ മുന്നിലെത്തിക്കാന്‍ വ്യവസായപാര്‍ക്ക്, ഐടി പാര്‍ക്ക് എന്നിവ നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. അതോടൊപ്പം ആനന്ദപ്പള്ളി മരമടി മഹോത്സവം നടത്തുന്നതിന് ആവശ്യമായ നിയമനിര്‍മാണം വേണമെന്നും ബജറ്റ് പ്രസംഗവേളയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു.
കോൺഗ്രസ് കളക്ടറേറ്റ് മാർച്ച് ഇന്ന്
10:51 PM Feb 06, 2023 | Deepika.com