കൊടുങ്ങല്ലൂർ: ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിദ്യാഗോപാലമന്ത്രാർച്ചനയും ദോഷപരിഹാര യഞ്ജവും ഉണ്ണി മുകുന്ദനു പുരസ്കാര സമർപ്പണവും 12ന് നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വാർഷിക പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ആത്മധൈര്യം പകരാനാണു വിദ്യാഗോപാലമന്ത്രാർച്ചന നടത്തുന്നത്.
മുൻകൂട്ടി പേരുകൊടുത്ത വിദ്യാർഥികളുടെ പേരിലും നക്ഷത്രത്തിലും 11ന് പന്ത്രണ്ടായിരം ശ്രീവിദ്യാ മന്ത്രം ജപിച്ച ദോഷപരിഹാര ഹോമം നടത്തും. ഞായറാഴ്ചയാണ് വിദ്യാഗോപാലമന്ത്രാർച്ചനയും മാതൃപൂജയും ഉണ്ണി മുകുന്ദന് പുരസ്കാര സമർപ്പണവും നടക്കുക.പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി. രാജൻ, സി.എം. ശശീന്ദ്രൻ ജീവൻ നാലുമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാഗോപാല മന്ത്രാർച്ചന 12ന്
01:24 AM Feb 06, 2023 | Deepika.com