ഇരിങ്ങാലക്കുട: കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരു പോലെ ഭീഷണി ഉയർത്തുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മുൻവശത്തുളള കുട്ടൻകുളത്തിന്റെ അപകടാവസ്ഥയിലുള്ള സംരക്ഷണഭിത്തി കെട്ടി എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് ശാസ്ത്രവേദി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്തിന്റെ അധ്യക്ഷതയിൽ കുട്ടൻകുളം പരിസരത്ത് നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് പി.കെ. ജിനൻ ഉദ്ഘാടനം ചെയ്തു. പുനർനിർമാണ നടപടികൾ ഇനിയും വൈകാതിരിക്കാൻ സംസ്ഥാന സർക്കാരിനു മേൽ ദേവസ്വം അടിയന്തിരമായി ശക്തമായ സമ്മർദം ചെലുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം. സനൽകുമാർ, താലൂക്ക് സെക്രട്ടറി കെ.കെ. ഷൗക്കത്തലി, പി.കെ. ശിവൻ, ഗീതാ ആനന്ദൻ, സിന്ധു പ്രസന്നൻ, അരുണ്‍ ഗാന്ധിഗ്രാം, യു. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
കുട്ടൻകുളം സംരക്ഷണഭിത്തി നിർമാണം ത്വരിതപ്പെടുത്തണം: ശാസ്ത്രവേദി
01:24 AM Feb 06, 2023 | Deepika.com