ഇരിങ്ങാലക്കുട: പത്തുകോടതികൾ പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിൽ ഹൈക്കോടതി കഴിഞ്ഞാൽ ഏറ്റവും വലുതായി മാറുന്നതും, ആദ്യഘട്ടം പണി കഴിഞ്ഞ് നിൽക്കുന്നതുമായ ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലക്സ് കെട്ടിടത്തിന്റെ പണികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കി പ്രവർത്തന സജമാക്കണമെന്ന് എഐഎൽയു ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ.ഡി. ബാബു ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് അഡ്വ. ആൾ ജോയും സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി അഡ്വ. കെ.ജി. സന്തോഷ്കുമാറും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ. അജയകുമാർ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. അഷറഫ് സാബാൻ എന്നിവർ പ്രസംഗിച്ചു.
അഡ്വ. എ.എ. ബിജു അധ്യക്ഷത വഹിച്ച സമ്മേളനത്തിന് അഡ്വ. മനോഹരൻ സ്വാഗതവും, അഡ്വ. വി.പി. ലിസൻ നന്ദിയും പറഞ്ഞു. അഡ്വ. സി.കെ. ഗോപി പ്രസിഡന്റായും അഡ്വ. വി.പി. ലിസൻ സെക്രട്ടറിയുമായി.
ജുഡീഷ്യൽ കോംപ്ലക്സ് പണി പൂർത്തിയാക്കണം; എഐഎൽയു യൂണിയൻ
01:24 AM Feb 06, 2023 | Deepika.com