കൊടുങ്ങല്ലൂർ: സംഘപരിവാര്‍ സ്വാതന്ത്ര്യ സമര ചരിത്രം മാറ്റിയെഴുതുകയാണെന്നും ഇക്കാലത്തു ജനാധിപത്യവാദികള്‍ ജാഗരൂകരായിരിക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്.
എറിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു കാന്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വതന്ത്ര സമരചരിത്രങ്ങൾ മാറ്റിയെഴുതുന്ന തിരക്കിലാണ് സംഘ്പരിവാർ.
ഭരണഘടനയെയും ദേശീയ പതാകയേയും അംഗീകരിക്കാത്തവരാണ് സംഘ്പരിവാർ. അവരുടെ കൈകളിൽ രാജ്യം സുരക്ഷിതമല്ല. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ സംഘ്പരിവാറുമായി കൈകോർത്തവരാണ് കമ്മ്യൂണിസ്റ്റുകൾ. രാജ്യത്തോടും ജനങ്ങളോടും ഇരുക്കൂട്ടർക്കും യാതൊരു പ്രതിബന്ധതയുമില്ലെന്നതിന് രണ്ടുബജറ്റുകൾ തന്നെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സി.പി. തന്പി അധ്യക്ഷത വഹിച്ചു. ഡിസി സി സെക്രട്ടറിമാരായ ടി.എം. നാസർ, പി.എച്ച്. മഹേഷ്, ബ്ലോക്ക് പ്രസിഡന്റ് പി.കെ. ഷംസുദീൻ, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനർ പി.എസ്. മുജീബ് റഹ്മാൻ, ടി.എം. കുഞ്ഞുമൊയ്തീൻ, പി.കെ. മുഹമ്മദ്, സലീം കൈപ്പമംഗലം, പി.എ. മനാഫ്, പ്ര. കെ.എ. സിറാജ്, എ.എം. നാസർ, ഇ.കെ. ദാസൻ, കെ.ആർ. റാഫി എന്നിവർ പ്രസംഗിച്ചു.
സംഘപരിവാര്‍ സ്വാതന്ത്ര്യ സമര ചരിത്രം മാറ്റിയെഴുതുന്നു: ആര്യാടന് ഷൗക്കത്ത്
01:24 AM Feb 06, 2023 | Deepika.com