വടക്കാഞ്ചേരി: 2017-18 വർഷത്തിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പീച്ചി-വാഴാനി ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഒ. ശ്രീകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോൾ നിർമാണം തുടങ്ങാൻ പോകുന്നത് പൊങ്ങണംകാട് മുതൽ കരുമത്ര വരെയുള്ള 11 കിലോമീറ്ററാണ്. 60 കോടി രൂപയാണ് ഇതിന്റെ എസ്റ്റിമേറ്റ് തുക- കാസർഗോഡുള്ള ആസ്മാസ് എന്ന കണ്സ്ട്രക്ഷൻ കന്പനിയാണ് ഈ വർക്ക് ഏറ്റെടുത്തിട്ടുള്ളത്. നാലുമാസത്തിന്റെ മുകളിലായി ടെൻഡർ നടപടികൾ പൂർത്തിയായിട്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാത്തതിനെതിരെയാണ് യൂത്ത് കോണ്ഗ്രസ് സമരത്തിനൊരുങ്ങുന്നതെന്ന് ഒ. ശ്രീകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
പീച്ചി-വാഴാനി ടൂറിസം കോറിഡോർ പദ്ധതി: നടപ്പാക്കാത്തതിനെതിരെ യൂത്ത് കോണ്ഗ്രസ് രംഗത്ത്
01:21 AM Feb 06, 2023 | Deepika.com