പാവറട്ടി: ഗ്രാമപഞ്ചായത്തിലെ പെരിങ്ങാട് ഗ്രാമത്തിൽ പ്രതിഷേധ മനുഷ്യമതിൽ തീർത്തു.
പെരിങ്ങാട് പുഴയെ പുഴയായിതന്നെ സംരക്ഷിക്കണമെന്നും പുഴയെ വനമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ കരട് വിജ്ഞാപനം റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ജനകീയ മനുഷ്യമതിലും പ്രതിഷേധ സംഗമവും നടത്തിയത്. നാടിന്റെ പൈതൃകവും സംസ്കാരവും വരുംതലമുറയ്ക്ക് പകർന്നു കൊടുക്കുമെന്നും അത് നിലനിർത്താൻ അവസാന ശ്വാസംവരെ പോരാടുമെന്നും പ്രതിഷേധ മനുഷ്യമതിലിൽ അണിനിരന്ന നിരവധിപേർ പ്രതിജ്ഞയെടുത്തു.
തീരദേശ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പെരിങ്ങാട് പള്ളി പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടിൽ പ്രതിഷേധ മനുഷ്യമതിൽ ഉദ്ഘാടനംചെയ്തു. തീരദേശ സംരക്ഷണ സമിതി കണ്‍വീനർ ഷൈജു തിരുനെല്ലൂർ, ജോഷി കൊന്പൻ, എ.ജെ. ജോഷി, കെ.എൽ. ജെൻസണ്, കെ.എ. ജോണി എന്നിവർ പ്രസംഗിച്ചു.
പെരിങ്ങാട് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മനുഷ്യ മതിൽ
01:18 AM Feb 06, 2023 | Deepika.com