തൃശൂർ: ജ്യോതി എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച അധ്യാപക പരിശീലന പരിപാടി സമാപിച്ചു. ഒൗട്ട്കം ബേസ്ഡ് എജ്യുക്കേഷൻ എന്ന വിഷയത്തിലായിരുന്നു ശിൽപശാല. ഒരാഴ്ച നീണ്ടു നിന്ന ശിൽപശാലയിൽ ഇരുപതോളം എൻജിനിയറിംഗ് കോളജുകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു. എൻബിഎ അക്രഡിറ്റേഷൻ ടീം അംഗങ്ങൾ വിഷയാവതരണം നടത്തി.
സമാപന ചടങ്ങിൽ എക്സിക്യൂട്ടീവ് മാനേജർ ഫാ. തോമസ് കാക്കശേരി, അക്കാദമിക് ഡയറക്ടർ റവ. ഡോ. ജോസ് കണ്ണന്പുഴ, പ്രിൻസിപ്പൽ ഡോ. ജോസ് പി. തേറാട്ടിൽ, രസിട്രാർ ഡോ. വി.എം. സേവ്യർ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. സി.വി. ബിജു, പ്രോഗ്രാം കോ-ഓർഡിനേറ്റർ ക്രിസ്റ്റി വി. വാഴപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.
ജ്യോതി എൻജിനീയറിംഗ് കോളജിലെ ശിൽപശാല സമാപിച്ചു
01:18 AM Feb 06, 2023 | Deepika.com