മല്ലപ്പള്ളി: പന്ത്രണ്ടാമത് സംസ്ഥാന ഇന്റര്‍ സ്കൂള്‍ കുങ്ഫു ചാമ്പ്യന്‍ഷിപ്പ് കുന്നന്താനത്ത് നടന്നു. കുങ്ഫു യോഗ സംസ്ഥാന കമ്മിറ്റിയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
കീഴ്വായ്പൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കുംങ്്്ഫു യോഗ ഫെഡറേഷന് കേരള സംസ്ഥാന പ്രസിഡന്റ് എം. ജി. ദിലീപ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വി. എന്‍. വിജയന് മുഖ്യപ്രഭാഷണം നടത്തി. കീഴ്വായ്പൂര് സബ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. യോഗ ഫെഡറേഷന് ജോയിന്റ് സെക്രട്ടറി ആര്.എല്‍.വിജയന്, വൈസ് പ്രസിഡന്റ് ഹരികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളില്‍നിന്നു വിദ്യാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
കുങ്ഫു ചാമ്പ്യന്‍ഷിപ്പ്
10:09 PM Feb 05, 2023 | Deepika.com