തിരുവല്ല: പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചു കടന്നുപോകുന്ന ആദി പമ്പയായ വരട്ടാറിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു.
വിസ്മൃതിയിലായ നദികളെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി നടത്തിയ ജനകീയ പങ്കാളിത്തത്തോടെയാണ് വരട്ടെ ആറ് പദ്ധതി ആരംഭിച്ചത്. തുടക്കത്തില്‍ കണ്ട ആവേശം പിന്നീട് നഷ്ടമായി. സര്‍ക്കാര്‍ സംവിധാനത്തോടെ തുടങ്ങിയ പുനരുദ്ധാരണം മണലെടുപ്പില്മാത്രം കേന്ദ്രീകരിച്ചതോടെ പദ്ധതിയുടെ ലക്ഷ്യംതന്നെ വഴിമാറുന്നതായി ആക്ഷേപമായി. പിന്നാലെ പുനരുദ്ധാരണം പൂര്‍ണമായി നിലച്ചു.
അടുത്ത കാലവര്‍ഷത്തിനുമുമ്പായി വരാട്ടറിന്റെ സമഗ്ര വികസനം പൂര്‍ത്തീകരിച്ച് വരട്ടാര്‍ നദീതടത്തെ സംരക്ഷിക്കണമെന്ന് യൂണിവേഴ്സല്‍ സര്‍വീസ് എന്വയോണ്ന്റ് അസോസിയേഷന് പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
നീരൊഴുക്ക് സുഗമമായില്ലെങ്കില്‍ നദിതീരം തകരും. നദീതീരത്ത് നിലവില്‍ സ്ഥാപിച്ചിട്ടുള്ള ടൈലുകള്‍ പൂര്‍ണമായും കാടു കയറി നശിച്ചനിലയിലാണെന്നും യോഗം വിലയിരുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് വി. ആര്. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. ജി. വിശ്വനാഥന് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ. ജി. രവീന്ദ്രന്, മനോജ് മാത്യു, ബാലകൃഷ്ണന് നായര്‍, എന്‍.കെ. ഷൈല, മണിയന് കാവാലം, ഫാ. സതീഷ് പരുമല എന്നിവര്‍ പ്രസംഗിച്ചു.
വരട്ടാര്‍ പുനരുദ്ധാരണം നിലച്ചു
10:09 PM Feb 05, 2023 | Deepika.com