വേലൂർ: തയ്യൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തയ്യൂർ മേലേപുരയ്ക്കൽ അപ്പുകൻ (75) ആണ് അമല മെഡിക്കൽ കോളജിൽ മരിച്ചത്.
രണ്ടാഴ്ച മുൻപ് തയ്യൂരിൽ വെച്ച് കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തുടർ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: കോമളം. മക്കൾ: നിധീഷ്, അനീഷ്യാ, സുനീഷ്യാ. മരുമക്കൾ: സുശീലൻ, ബാബു, സുജിത.
കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
02:12 AM Feb 05, 2023 | Deepika.com