പോസ്റ്റ്മാൻ കിണറ്റിൽ വീണ് മരിച്ചനിലയിൽ
02:12 AM Feb 05, 2023 | Deepika.com
വടക്കാഞ്ചേരി: പോസ്റ്റ്മാൻ കിണറ്റിൽ വീണ് മരിച്ചനിലയിൽ. തൃശൂർ ഗവ. മെഡിക്കൽ കോളജ് പ്രദേശത്തെ പോസ്റ്റ്മാൻ കുന്പളങ്ങാട് പടിഞ്ഞാറെക്കര കളത്തിൽ വീട്ടിൽ ശ്രീകുമാർ മകൻ സൂരജ് കുമാർ (28) ആണ് വീട്ടുവളപ്പിലെ കിണറ്റിൽ വീണ് മരിച്ചത്. വെള്ളിയാഴ്്ച രാത്രി എട്ടോടെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കാണപ്പെട്ടത്. വടക്കാഞ്ചേരി ഫയർഫോഴ്സ് എത്തി കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. വടക്കാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അമ്മ: പ്രഭ.