പുന്നംപറന്പ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റിനെതിരെ തെക്കുംകര മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നംപറന്പ് സെന്ററിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡണ്ട് ജിജോ കുര്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് തോമസ് പുത്തൂർ അധ്യക്ഷതവഹിച്ചു. നേതാക്കളായ പി.ജെ. രാജു, എ.ആർ. കൃഷ്ണൻകുട്ടി, കെ. ചന്ദ്രശേഖരൻ, ടി.വി. പൗലോസ്, കെ.ആർ. സന്ദീപ്, പി.എസ്. റഫീക്ക്, പി.ടി. മണികണ്ഠൻ, ജോണി ചിറ്റിലപ്പിള്ളി, എ.കെ. വാവുട്ടി, ഇ.ജി. ജോജു, കെ.ജെ. ജെറി, കെ. അനീഷ്, കുട്ടൻ മച്ചാട്, വറീത് എം.ടി, കെ.എ. രാജേന്ദ്രൻ, പി.ജെ. അലക്സി, എ.എ. ബഷീർ, എൻ.സി. ജോഷി,അനൂപ് സെബാസ്റ്റ്യൻ, എന്നിവർ സംസാരിച്ചു.
വടക്കാഞ്ചേരി: സംസ്ഥാന സർക്കാരിന്റേത് ജനദ്രോഹ ബജറ്റാണന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധം. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എൻ.എ. സാബു ഉദ്ഘാടനം ചെയ്തു. കണ്വീനർ സെലക്ട് മുഹമ്മദ് അധ്യക്ഷത വഹിച്ചു. തോമസ് ആന്റണി, എ.എം. രാമകൃഷ്ണൻ, പി.ജെ. തോമസ്, ജയൻമംഗലം, അഡ്വ. ബിജു വർഗീസ്, പി.ജി. ജയദീപ്, ജോണി ചിറ്റിലപ്പള്ളി, എൻ.ആർ. രാധാകൃഷ്ണൻ, പി. എസ്. വേണുഗോപാലൻ, സി.എ. ശങ്കരൻകുട്ടി, ബിജു കൃഷ്ണൻ, സോബി മുണ്ടൂർ, ഇന്ദിരാ ശശികുമാർ, ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കാഞ്ചേരി മണ്ഡലം കൊണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബജറ്റ് കത്തിക്കൽ സമരം ഡിസിസി ജനറൽ സെക്രട്ടറി ഷാഹിദ റഹ്മാൻ ഉദ്ഘാടനം ചെയ്തു. എ.എസ്. ഹംസ അധ്യക്ഷതവഹിച്ചു. പി.എൻ. വൈശാഖ് മുഖ്യ പ്രഭാഷണം നടത്തി.
ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു
01:06 AM Feb 05, 2023 | Deepika.com