വരന്തരപ്പിള്ളി: ചാലക്കുടി താലൂക്കിലെ ആദിവാസി ഉൗരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻകട പദ്ധതി ആരംഭിച്ചു.
ചാലക്കുടി താലൂക്കിലെ കള്ളിച്ചിത്ര, നടാംപാടം ആദിവാസി കോളനികളിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നേരിട്ട് എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകടയുടെ ഉദ്ഘാടനം ഭക്ഷ്യവിതരണ വണ്ടി ഫ്ലാഗ് ഓഫ് ചെയ്ത് കള്ളിച്ചിത്ര കമ്മ്യൂണിറ്റിഹാൾ പരിസരത്ത് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കെ.കെ. രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ടി. മഞ്ജീറ്റ് മുഖ്യാതിഥിയുമായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സദാശിവൻ, ഷീല ജോർജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് ചാലിയത്തൊടി, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങളായ കെ. ദിലീപ്കുമാർ, എം. വിജയലക്ഷ്മി, വി. രമേശൻ, പി. വസന്തം, അഡ്വ. സബിതാ ബീഗം എന്നിവർ സംസാരിച്ചു.
ആദിവാസി ഉൗരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻകട
01:06 AM Feb 05, 2023 | Deepika.com