കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും കാരിത്താസിന്റെ ആശാകിരണം കാൻസർ കാന്പയിന്റെയും നേതൃത്വത്തിൽ കാൻസർ ബോധവത്ക്കരണ ദിനാചരണം ഇന്നലെ കിഡ്സ് കാന്പസിൽ സംഘടിപ്പിച്ചു.
കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ അധ്യക്ഷത വഹിച്ച യോഗം കൊടുങ്ങല്ലൂർ താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ഹോസ്പിറ്റൽ ഡയറ്റീഷ്യനും ന്യൂട്രിഷ്യനിസ്റ്റുമായ സംഗീത ജോജി കാൻസർ ബോധവത്ക്കരണ ക്ലാസ് നൽകി.
കാൻസർ ബോധവത്ക്കരണത്തിന്റെ ഭാഗമായി കിഡ്സ് ഇന്റേണ്‍ഷിപ്പ് വിദ്യാർഥികൾ ദൃശ്യാവിഷ്കാരവും ഒപ്പു ശേഖരണവും സംഘടിപ്പിച്ചു. കിഡ്സ് അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജാപ്സണ്‍ കാട്ടുപറന്പിൽ, ഫാ. ജോജോ പയ്യപ്പിള്ളി, കിഡ്സ് കോഡിനേറ്റർ ഗ്രേസി ജോയ്, എസ്എച്ച്ജി പ്രവർത്തക റീന ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ലോക കാൻസർ ദിനാചരണം സംഘടിപ്പിച്ചു
01:06 AM Feb 05, 2023 | Deepika.com