മ​ഞ്ഞൾ കൃ​ഷി​യെ അറിയാൻ കൊ​റി​യ​ൻ സം​ഘം എത്തി

01:06 AM Feb 05, 2023 | Deepika.com
വെ​ള്ളാ​ങ്ക​ല്ലൂ​ർ: വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ​ലീം കാ​ട്ട​ക​ത്തി​ന്‍റെ മ​ഞ്ഞ​ൾ​കൃ​ഷി​യെ കു​റി​ച്ചു പ​ഠി​ക്കാ​നും മ​ന​സി​ലാ​ക്കു​വാ​നും കൃ​ഷി​രീ​തി​ക​ൾ ചി​ത്രീ​ക​രി​ക്കാ​നും കൊ​റി​യ​ൻ സം​ഘമെത്തി.
കൊ​റി​യ​ൻ ബ്രോ​ഡ്കാ​സ്റ്റി​ംഗ് സി​സ്റ്റ​ത്തി​നു​വേ​ണ്ടി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം മു​ത​ൽ ഉ​പ​യോ​ഗം വ​രെ​യു​ള്ള​വ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലാ​ലാ ക്രി​യേ​റ്റീ​വ്സി​ന്‍റെ സി​ഇഒ ന​താ​ൻ ചോ, ​നി​ർ​മാ​താ​വ് ഹ്വാ​ങ് സെ​ബി​ൻ, ഇ​വ​രു​ടെ സ​ഹാ​യി ജു​ൻ​സൂ ലീ ​എ​ന്നി​വ​ർ വ​ള്ളി​വ​ട്ട​ത്തെ സ​ലീ​മി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്.
ഏ​ലം, മ​ഞ്ഞ​ൾ, കു​രു​മു​ള​ക്, മു​ള​ക് കൃ​ഷി​ക​ളെ​ക്കു​റി​ച്ചാ​ണ് ഇ​ന്ത്യ​യി​ലെ ചി​ത്രീ​ക​ര​ണം.
കൃ​ഷി ചെ​യ്യു​ന്ന​തു മു​ത​ൽ വി​ള​വെ​ടു​പ്പ്, വൃ​ത്തി​യാ​ക്ക​ൽ, ക​ഴു​ക​ൽ, സം​സ്ക​ര​ണം, ഉ​ണ​ക്ക​ൽ. പൊ​ടി​ക്ക​ൽ, മ​ഞ്ഞ​ൾ​പ്പൊ​ടി​യു​ടെ ഉ​പ​യോ​ഗം ഉ​ൾ​പ്പെ​ടെ സം​ഘം ചി​ത്രീ​ക​രി​ച്ചു.
13 വ​ർ​ഷ​മാ​യി ജൈ​വ​രീ​തി​യി​ൽ മ​ഞ്ഞ​ൾ​കൃ​ഷി ചെ​യ്യു​ന്ന സ​ലീം അ​ഞ്ചേ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ഈ ​വ​ർ​ഷം മ​ഞ്ഞ​ൾ കൃ​ഷി​യി​റ​ക്കി​യി​ട്ടു​ണ്ട്.