ചാലക്കുടി: സെന്റ് ജെയിംസ് ആശുപത്രിയിൽ പൾമണോളജി വിഭാഗത്തിന്റെ ഉദ്ഘാടനം ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് നിർവഹിച്ചു. നഗരസഭാ ചെയർമാൻ എബി ജോർജ് മുഖ്യാതിഥിയായി.
കോവിഡ് മഹാമാരിക്ക് ശേഷം സാധാരണ ജനങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്കു സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സ തേടാമെന്നും മുഴുവൻ സമയം പ്രവർത്തിക്കുന്ന പൾമണോളജി വിഭാഗം സെന്റ് ജെയിംസ് ആശുപത്രിയിൽ ഉണ്ടാകുമെന്നും ഡയറക്ടർ അറിയിച്ചു. പൾമണോളജി വിഭാഗം ഡോ. ബിബിൻ ജബോയ്, അസോസിയേറ്റ് ഡയറക്ടർ ഫാ. നവീൻ ഉൗക്കൻ, ഡോ. പ്രസാദ് വർക്കി, ഡോ. എം.ഒ. പൗലോസ്, ഡോ. ജെറി ജേക്കബ്, ഡോ. പി.പി. ശ്രീജിത്ത്, ഡോ. വി. പ്രകാശ് , ഡോ. ദിവ്യ ജെറി, ഡോ. പാർവതി ശ്രീജിത്ത് എന്നിവരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ആന്റു ആലപ്പാടൻ, അസോസിയേറ്റ് ഡയറക്ടർ ഫാ. മനോജ് മേക്കേടത്ത് ചടങ്ങിൽ എന്നിവർ പ്രസംഗിച്ചു.
സെന്റ് ജെയിംസ് ആശുപത്രിയിൽ പൾമണോളജി വിഭാഗം ആരംഭിച്ചു
01:06 AM Feb 05, 2023 | Deepika.com