ചെ​ങ്ക​ൽ സ​മ​രം അ​വ​സാ​നി​ച്ചു

11:45 PM Feb 04, 2023 | Deepika.com
മ​ല​പ്പു​റം: ചെ​ങ്ക​ൽ ഉ​ത്പ്പാ​ദ​ക മേ​ഖ​ല​യി​ൽ ന​ട​ന്നു വ​ന്നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം താ​ത്ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ മ​ല​പ്പു​റ​ത്ത് ചേ​ർ​ന്ന കേ​ര​ള ചെ​ങ്ക​ൽ ഉ​ത്പ്പാ​ദ​ക ഉ​ട​മ​സ്ഥ ക്ഷേ​മ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
മാ​ർ​ച്ച് എ​ട്ടി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യ​വ​സാ​യ, ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പു മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ത​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യി യോ​ഗം അ​റി​യി​ച്ചു.സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​മ​ണി​ക​ണ്ഠ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ഇ.​കെ അ​ബ്ദു പ്ര​സം​ഗി​ച്ചു. പി​ടി​ച്ചെ​ടു​ക്കു​ന്ന ലോ​റി​ക​ളെ പി​ഴ​യ​ട​ച്ച് വി​ട്ടു​കൊ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക, വാ​ഹ​ന​ങ്ങ​ളെ ദീ​ർ​ഘ​കാ​ലം പി​ടി​ച്ചു​വ​യ്ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പി​ഴ​ത്തു​ക കു​റ​ക്കു​ക, മി​ച്ച ഭൂ​മി​യി​ൽ ചെ​ങ്ക​ൽ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക, ചെ​റു​കി​ട ചെ​ങ്ക​ൽ ക്വാ​റി​ക​ൾ​ക്ക് പാ​രി​സ്ഥി​തി​ക അ​നു​മ​തി വേ​ണ​മെ​ന്ന നി​യ​മം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്നി​ച്ച് ജ​നു​വ​രി 30 മു​ത​ലാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.