പത്തനംതിട്ട: ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപന മേധാവികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലന പരിപാടി പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ് സെന്ററില്‍ നടത്തി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന തയാറാക്കിയ ടേബിള്‍ ടോപ് കലണ്ടര്‍ കമ്മീഷന് ചെയര്മാന് കെ.വി. മനോജ് കുമാര്‍ കമ്മീഷന് അംഗം സുനന്ദയ്ക്ക് നല്കി പ്രകാശനം നടത്തി. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് രാജീവ്, സിഡബ്ല്യൂസി അംഗം സുനില്‍ പേരൂര്‍, ജില്ലാവനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിത ദാസ്, ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം, അഞ്ജു മേരി ജോസ്, എലിസബത്ത് ജോസ്, പി.ആര്. സ്മിത, ജോബിന് കെ. ജോയ് എന്നിവര്‍ പങ്കെടുത്തു.
ഏകദിന പരിശീലനവും കലണ്ടര്‍ പ്രകാശനവും നടത്തി
10:40 PM Feb 04, 2023 | Deepika.com