ചുങ്കപ്പാറ: 2023ലെ സംസ്ഥാന ബജറ്റിൽ മല്ലപ്പള്ളി താലൂക്കിന്റെ കിഴക്കൻ മേഖലകളെ പൂർണമായി അവഗണിച്ചതായി പരാതി. റാന്നി നിയോജക മണ്ഡലപരിധിയിൽപെട്ട ഈ പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഒരു പദ്ധതിക്കും ടോക്കൺ തുക പോലും അനുവദിച്ചിട്ടില്ല.
മല്ലപ്പള്ളിയിലെ ഫയർ സ്റ്റേഷൻ, തകരാറിലായിക്കിടക്കുന്ന തൂക്കുപാലങ്ങൾ എന്നിവ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ടിയിരുന്നു. കോട്ടാങ്ങൽ ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് അറുതി വരുത്താൻ പുതിയ കെട്ടിട നിർമാണത്തിനും തുക അനുവദിച്ചില്ല. തുണ്ടിയപ്പാറയിലെ അങ്കണവാടി കെട്ടിടം പണിയുന്നതും ഒഴിവാക്കി. ടൂറിസം മേഖലയിലെ സാധ്യതകളോടും ബജറ്റ് പുറംതിരിഞ്ഞു നിൽക്കുകയാണ്. കാട്ടുമൃഗങ്ങളുടെ ശല്യം മൂലം ഏറെ ബുദ്ധിമുട്ടുന്ന പ്രദേശത്ത് അടിയന്തരമായ ഇടപെടലുകൾ നടത്താനും പദ്ധതികളുണ്ടായിട്ടില്ലെന്ന് ചുങ്കപ്പാറ - നിർമലപുരം ജനകിയ വികസന സമിതി ചൂണ്ടിക്കാട്ടി.
കെ.യു. സോണി, ജോസി ഇലഞ്ഞിപ്പുറം, തോമസുകുട്ടി കണ്ണാടിക്കൽ, ജോയി പീടികയിൽ, തോമസുകുട്ടി ഏബ്രഹാം, എന്നിവർ പ്രസംഗിച്ചു.
ബജറ്റ്; കിഴക്കൻ മേഖലയ്ക്ക് അവഗണന
10:40 PM Feb 04, 2023 | Deepika.com